Advertisement

 

കരിയന്നൂര്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ അഖില കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഫാബ് ടെക്ക് വടുതല ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ എഫ്.എന്‍.ജി താനൂരിനെയാണ് പരാജയപ്പെടുത്തിയത്.വിന്നേഴ്‌സിന് ദാനാ അലി കരിയന്നൂര്‍ സ്‌പോണ്‍സര്‍ ചെയ്ത 30,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ സമ്മാനിച്ചു.റണ്ണേഴ്‌സിന് താഹിര്‍ കടങ്ങോട് സ്‌പോണ്‍സര്‍ ചെയ്ത 20,000 രൂപയും ട്രോഫിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.സി.ബിനോജ് മാസ്റ്റര്‍ കൈമാറി. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, കുഞ്ഞുമോന്‍ കരിയന്നൂര്‍, എന്‍.കെ.കബീര്‍, വിജയന്‍ കണ്ടംമ്പുള്ളി, ഉസ്മാന്‍ മടപ്പാട്ട്, ഡെന്നി ജോസഫ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കളി നിയന്ത്രിച്ച കോട്ടയം അഷറഫ് കരിയന്നൂര്‍, അലി അക്കിക്കാവ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഭാരവാഹികളായ കെ.എം.മുജീബ് റഹ്മാന്‍, ഷംസുദ്ദീന്‍ മടപ്പാട്ട് പറമ്പില്‍, ഒ.എം.സുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.