Advertisement

വനിത ശിശു വികസന വിഭാഗം ചൊവ്വന്നൂര്‍ അഡീഷണൽ ഐ സി ഡി എസ് ന്റെ നേതൃത്വത്തിൽ അവാര്‍ഡ്‌ നേടിയ  അങ്കണവാടി ജീവനക്കാർക്ക് ആദരവും, സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയ്‌പ്പും നൽകി.
യോഗത്തിൽ പ്രോജക്ട് ഓഫീസർ ഷിബില അദ്ധ്യക്ഷയായി. മികച്ച അങ്കണവാടിക്കുള്ള 2018 – 19 വർഷത്തെ അവാർഡിനർഹമായ ഗിരിജ ടീച്ചർ, അങ്കണവാടി അധ്യാപിക, ഹെൽപ്പർ എന്നിവർക്കുള്ള
അവാർഡ്‌ നേടിയ സുഗന്ധി ടീച്ചർ വിജയലക്ഷമി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
വിരമിച്ച അങ്കണവാടി ജീവനക്കാരായ ശാരദ,സുമതി,സീത, ഇന്ദിര,സുഭദ്ര എന്നിവർക്ക് യാത്രയയപ്പും നൽകി. ഐ.സി.ഡി.എസ്.
സൂപ്പർവൈസർമാർ, സ്കൂൾ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.