Advertisement

അണ്ടത്തോട് പള്ളിക്ക് സമീപം പലചരക്ക് കടയില്‍ മോഷണം. അണ്ടത്തോട് സ്വാദേശി കുമരന്‍തറയില്‍ കെ ടി ഹംസകുഞ്ഞിയുടെ വീടിന് സമീപമുള്ള കടയുടെ സെന്റര്‍ പൂട്ട് പൊട്ടിച്ചാണ് കവര്‍ച്ച നടത്തിയിട്ടുള്ളത് . ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ ഹംസകുഞ്ഞി കടയ്ക്ക് മുന്‍ വശം ഇട്ടിരുന്ന ബള്‍ബ് പ്രകാശിക്കാത്തത്തില്‍ സംശയം തോന്നിയാണ് നോക്കിയത്. കടയുടെ പുറകെവശത്തുള്ള വാതില്‍ തുറന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് മുന്‍ഭാഗത്തേക്ക് വന്ന് നോക്കിയപ്പോഴാണ് കടയുടെ ഷട്ടറിന്റെ സെന്റര്‍ ലോക്ക് അടക്കം മൂന്ന് പൂട്ടുകളും പൊട്ടിച്ച നിലയില്‍ കാണപ്പെട്ടത്. മൂന്ന് ഷട്ടറുകളുള്ള ബില്‍ഡിങ്ങിലാണ് പലചരക്ക് കട പ്രവര്‍ത്തിച്ചിരുന്നത്. ലോക്ക് പൊട്ടിച്ച് അകത്തു കടന്ന മോഷ്ടാവ് ഷട്ടര്‍ അടച്ച് പുറകില്‍ ഉള്ള വാതില്‍ വഴിയാണ് പുറത്ത് പോയിട്ടുള്ളത് എന്നാണ് കരുതുന്നത്. കടയ്ക്ക് സമീപമുള്ള പറമ്പില്‍ നിന്ന് പൊട്ടിച്ച ഒരു പൂട്ട് ഉപേക്ഷിച്ച നിലയില്‍ കിട്ടിയിട്ടുണ്ട്. കൗണ്ടറില്‍ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാം തവണയാണ് ഹംസകുഞ്ഞിയുടെ കടയില്‍ മോഷണം നടക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ വര്‍ഷം കടയ്ക്ക് മുന്നിലുള്ള വീട്ടില്‍ ആളില്ലാത്ത സമയം നോക്കി മോഷണം നടത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പൈസയും പോയിരുന്നു. അതിഞ്ഞു ശേഷം പോലീസ് പെട്രോളിംഗ് ഊര്‍ജിതപെടുത്തിയിരുന്നു. ഇത് കുറഞ്ഞതാണ് വീണ്ടും മോഷണം ഉണ്ടാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മോഷണം ശ്രദ്ധയില്‍പെട്ട ഉടനെ വടക്കേക്കാട് പോലീസില്‍ പരാതി പറഞ്ഞതനുസരിച് പോലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേക്ഷണം ആരംഭിച്ചു.