Advertisement

കുന്നംകുളം ആര്‍ത്താറ്റ് പാടശേഖര സമിതിക്ക് കീഴിലെ 400 ഏക്കര്‍ പാടശേഖരത്തില്‍ ഓലക്കരിച്ചില്‍. നെല്‍ക്കൃഷിക്ക് വ്യാപക നാശം. മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഓലകരിച്ചില്‍ വ്യാപകമായത്. ഒരു മാസം മുമ്പാണ് ഓലകരിച്ചില്‍ കണ്ടുതുടങ്ങിയത്. ഇതേതുടര്‍ന്ന് ആര്‍ത്താറ്റ് കൃഷി ഭവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ട് തവണയായി ഇതിനു വേണ്ട മരുന്നടിച്ചെങ്കിലും ഫലമുണ്ടായില്ല. നെല്ല് കൊയ്യാന്‍ വെറും 20 ദിവസം മാത്രം അവശേഷിക്കെയാണ് ഓലകരിച്ചില്‍ രോഗം പൂര്‍ണ്ണമായും ബാധിച്ച് നെല്‍ക്കൃഷി നശിച്ചത്. ഉമ നെല്‍ വിത്താണ് വിതച്ചിരുന്നത്. രണ്ടാം വിളയായ മുണ്ടകന്‍ കൃഷിയില്‍ ഓലകരിച്ചില്‍ വ്യാപകമായതോടെ പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ് കര്‍ഷകര്‍. സംഭവമറിഞ്ഞ് കുന്നംകുളം നഗരസഭ അധികൃതരും ,കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും പാടശേഖരം സന്ദര്‍ശിച്ചു.