Advertisement

ഇടിമിന്നലില്‍ വേലൂര്‍ കീഴ്ത്തണ്ടിലത്ത് ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. കീഴ്ത്തണ്ടിലം മമ്മസ്രായിലത്ത് സിദ്ധിഖിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ വീടിന് സമീപത്ത് വന്ന് ഇടിവെട്ടുകയായിരുന്നു. ടിവിയും മറ്റു ഗൃഹോപകരണങ്ങളും നശിച്ചു. വീട്ടിലെ വയറിങ്ങും പൂര്‍ണ്ണമായും നശിച്ചു. വീടിന്റെ തറയ്ക്കും കേടുപാടുകളുണ്ട്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി, വാര്‍ഡ് മെമ്പര്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. അപകടത്തില്‍ ജീവപമായമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.