Advertisement

 

എ ടി പി(അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫെഷണല്‍സ്) റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി സ്പാനിഷ് ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍. ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയതിനു പിന്നാലെയാണ് താരം 9630 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നത്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് കിരീടം നദാല്‍ സ്വന്തമാക്കിയത്. നദാലിനോട് തോറ്റെങ്കിലും 11063 പോയിന്റുമായി ജോക്കോവിച്ച് പട്ടികയില്‍ രണ്ടാമതുള്ള റഷ്യയുടെ ഡാനില്‍ മെദ്വദേവിനേക്കാളും(9630) വളരെ മുന്‍പിലാണ്. കുറെ നാളുകളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്വിറ്റ്‌സര്‍ലാന്റ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പട്ടികയില്‍ 5605 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഡൊമിനിക് തീം നാലാമതും സ്റ്റെഫാനോസ് സിറ്റ്‌സിപാസ് അഞ്ചാമതുമാണ്.