Advertisement

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മുഖ്യമന്ത്രിയുടെ കൊച്ചുമകനും രോഗബാധ സ്ഥിരീകരിച്ചു.