എടക്കഴിയൂര്‍ ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ച ആരംഭിച്ചു.

എടക്കഴിയൂര്‍ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 161മത് ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ച ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് കൊഴപ്പാട്ടു അയ്യപ്പുവിന്റെ വസതിയില്‍ നിന്നും ആദ്യ കാഴ്ച പുറപ്പെട്ടു. ഞായറാഴ്ച ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെടുന്ന കൊടിയേറ്റ കാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ജാറം അങ്കണത്തില്‍ എത്തിചേരും. താബൂത് കാഴ്ചയും ഇതേ സമയം ജാറത്തില്‍ പ്രവേശിക്കും. നാലുമണിക്ക് നടക്കുന്ന നാട്ടുകാഴച്‌യില്‍ ഗജവീരന്മാര്‍ അണിനിരക്കും. വിവിധ ക്ലബ്ബുകളുടെ കാഴ്ചകള്‍ രണ്ടു ദിവസങ്ങളിലായി ആഘോഷത്തിന് കൊഴുപ്പേകും.