എരുമപ്പെട്ടി മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുന്നാള്‍
ആഘോഷിച്ചു.രാവിലെ 6.30 ന് വിശുദ്ധ കുര്‍ബ്ബാന, 10.30 ന് ആഘോഷമായ തിരുനാള്‍ സമൂഹബലി എന്നിവ നടന്നു. പൂമല പള്ളി വികാരി ഫാദര്‍ ജോയ്സണ്‍ കോരേത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.കുണ്ടന്നൂര്‍ പള്ളി വികാരി ഫാദര്‍ ഷിന്റോ പാറയില്‍ തിരുനാള്‍ സന്ദേശം നല്കി. വൈകീട്ട് വിശുദ്ധ കുര്‍ബ്ബാനയും പ്രദക്ഷിണവും നടക്കും.