Advertisement

സംഗീതപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് സി.സി.ടി.വിയില്‍ ഗുരുവായൂര്‍ ചെമ്പൈസംഗീതോത്സവം തത്സമയ സംപ്രേക്ഷണം തുടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നടത്തിയ ഇടപെടലാണ്് തത്സമയ സംപ്രേക്ഷണത്തിന് അനുമതി നല്‍കാന്‍ ദേവസ്വം നിര്‍ബന്ധിതരായത്. ദേവസ്വം യൂബില്‍ മാത്രം സംപ്രേക്ഷണം ചെയ്താല്‍ മതിയെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് സംഗീതോത്സവ തത്സമയ സംപ്രേക്ഷണം ചെയ്യാന്‍ കഴിയാതിരുന്നത്. ഇത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത് സി.സി.ടിവിയില്‍ സംഗീതോത്സവം തത്സമയ സംപ്രേക്ഷണം നടത്തണമെന്നായിരുന്നു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് ചെമ്പൈ സംഗീതോത്സവം തത്സമയം സ്ംപ്രേക്ഷണത്തിന് ചാനലുകള്‍ക്ക് അനുമതി നല്‍കാത്ത ദേവസ്വം നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദേവസ്വം അനുമതി നല്‍കിയതോടെ ടീം സി.സി.ടിവി സജീവമായി. ഇനി പ്രേക്ഷകര്‍ക്ക് മുഴുവന്‍ സമയവും സംഗീതോത്സവം സി.സി.ടി.വിയിലൂടെ ആസ്വാദിക്കാനാകും. വൈകിയാണെങ്കിലും അനുമതി നല്‍കാന്‍ മനസ് കാണിച്ച ദേവസ്വം ഭരണസമിതിയെ സി.സി.ടിവി മാനേജ്‌മെന്റ് അനുമോദിച്ചു.