നട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഡ്രൈ ഫ്രൂട്സ് ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെ നല്കുന്നവയാണ്. ഡ്രൈ ഫ്രൂട്സില്‍ തന്നെ ഈന്തപ്പഴം ആരോഗ്യകരമായ ഗുണങ്ങളാല്‍ മികച്ചു നില്ക്കുന്നവയാണ്. അത് അടുപ്പിച്ച് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 30 ദിവസം അടുപ്പിച്ച് ചെയ്താല്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്കുന്ന ഒന്നാണിത്. വൈറ്റമിനുകളും കാല്‍സ്യവും പ്രോട്ടീനുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. അടുപ്പിച്ച് ഇത് കഴിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ്.ഈന്തപ്പഴം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ആന്റി ഓക്സിഡന്റുകളും നല്ല കൊളസ്ട്രോളുമെല്ലാം തന്നെ ഹൃദയത്തെ സംരക്ഷിയ്ക്കുന്നു. സൗന്ദര്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ സി, ഡി എന്നിവ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്കാന് ഏറെ നല്ലതാണ്. ഈന്തപ്പഴത്തിലെ ഫൈറ്റോ ഹോര്‍മോണുകള്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുന്നു. കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം.തടി കുറയ്ക്കാനും ഒപ്പം ദഹനാരോഗ്യത്തിനും മികച്ചതാണ് ഈന്തപ്പഴം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങളെങ്കിലും മലബന്ധം പോലുളള പ്രശ്നങ്ങളെങ്കിലും ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതു തന്നെയാണ്.ഇതില്‍ കാല്‍സ്യം, സെലേനിയം, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതിനാല്‍ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്. ഇതു പോലെ തന്നെ പല്ലിനും ഇതേറെ നല്ലതാണ്. ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ സഹായകരമാണ് ഇത്. ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്.