Advertisement

 

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ പോകുന്ന കേരളാ ടീമിനും ലക്ഷദ്വീപ് ടീമിനും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാത്രയയപ്പ് നല്‍കി. തൃശ്ശൂര്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്, ഹിറ്റേഴ്‌സ് മരത്തംകോട് സാരഥികളായ ബിബിന്‍ കണ്ണന്‍, ഹാരിസ് മരത്തംകോട് പേള്‍സിറ്റിക്ക് വേണ്ടി താഹിര്‍ എന്നിവരും സന്നിഹിതരായിരുന്നു. കേരളാ ക്യാപ്റ്റന്‍ ജസീം, ഗെയ്ല്‍ കുട്ടപ്പന്‍, ഹിറ്റേഴ്‌സ് മരത്തംകോട് ക്യാപ്റ്റന്‍ ഷൗക്കത്ത് എന്നിവരടങ്ങുന്ന 15 പേരാണ് യാത്ര തിരിക്കുന്നത്.