Advertisement

എയ്യാല്‍ ആദൂര്‍ പാടത്ത് പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി കര്‍ഷക സംഘം എയ്യാല്‍ പാറപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. കടങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ബ്രാഞ്ച് പ്രിയന്‍ സി.എം. ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല സെക്രട്ടറി സുബിന്‍ എയ്യാല്‍, മേഖല ട്രഷറര്‍ ഗില്‍സന്‍ കെ.വി, ബാലന്‍ എ.വി. തുടങ്ങിയവര്‍ പങ്കെടുത്തു.