Advertisement

കുന്നംകുളം നഗരസഭയില്‍ ബദല്‍ സാനിറ്ററി പാഡുകള്‍ സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തി. നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതരവീന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ- ട്രീ എന്ന സന്നദ്ധ സംഘടനയുടെ സീനിയര്‍ പ്രോഗ്രാം ഓഫീസറുമായ റീമാ ആനന്ദ് ക്ലാസ് നയിച്ചു. നഗരസഭയിലെ എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്‌കരിക്കാന്‍ ബയോ ബിന്നുകള്‍ സ്ഥാപിക്കുകയും അജൈവ മാലിന്യത്തിനായി ഹരിത കര്‍മ്മ സേന അംഗത്വം എടുക്കുകയും ചെയ്തു. ചടങ്ങില്‍ വൈസ് ചെയര്‍പേര്‍സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ സജിനി പ്രേമന്‍, ടി.സോമശേഖരന്‍, സെക്രട്ടറി ടി.കെ.സുജിത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.മോഹന്‍ദാസ്, പി.എ.വിനോദ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേര്‍സണ്‍ ഷിജി നികേഷ് എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നല്ല വീട് നല്ല നഗരം പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള വനിതകള്‍ പങ്കെടുത്തു.