Advertisement

കുന്നംകുളം വൈഎംസിഎയുടെ രക്ഷാധികാരികളായിരുന്ന ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും, ജോസഫ് മാര്‍ കൂറിലോസ് വലിയമെത്രാപ്പോലീത്തയുടെയും ഫോട്ടോ അനാച്ഛാദനവും അവരുടെ ഓര്‍മ്മയ്ക്കായി കുന്നംകുളം ഗവ. ആശുപത്രിയിലേക്കുള്ള ഫര്‍ണിച്ചര്‍ വിതരണവും നടന്നു. കുന്നംകുളം വൈഎംസിഎ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഫാ. ഇയ്യോബ് ഒ ഐ സി , ഫാ.സക്കറിയ ചീരന്‍ എന്നിവര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. താലൂക്ക് ആശുപത്രിയിലേക്കുള്ള ഫര്‍ണിച്ചറുകളുടെ താക്കോല്‍ പത്തനംതിട്ട മെഡിക്കല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ താജ് പോള്‍ പനക്കലില്‍ നിന്നും കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍ ഏറ്റുവാങ്ങി. വൈഎംസിഎ കുന്നംകുളം പ്രസിഡന്റ് ജോബിന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരവാഹികളായ ഷൈജന്‍ സി ജോബ്, ബെന്നി ജോസഫ് ,അനില്‍ കെ സാമുവല്‍, രഞ്ജന്‍ മാത്യു, എന്നിവര്‍ സംസാരിച്ചു.