കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അനിഷ്ടസംഭവങ്ങളില്ല. രാവിലെ പതിനൊന്നരയോടെ കുന്നംകുളം തൃശൂര്‍ റോഡിലെ ബഥനി സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു സംഭവം. തൃശൂര്‍ കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ഡെല്‍വിന്‍ ബസിന്റെ ടയറാണ് ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് വരികയായിരുന്ന ബസിന്റെ ടയര്‍ പൊട്ടിയതോടെ ബസിന്റെ അരിക് വശത്തെ തകിടുകള്‍ പൊളിഞ്ഞു.പെട്ടന്നു തന്നെ ഡ്രെവര്‍ ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.