Advertisement

കുന്നംകുളം വ്യാപാരഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.എ. അസി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എന്‍ ആര്‍ വിനോദ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ ജോര്‍ജ്കുട്ടി, കുന്നംകുളം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍, വിവിധ മേഖല ചേമ്പര്‍ പ്രസിഡന്റുമാരായ ബാബു, സോണി, ജോഷി, ലോറന്‍സ്, കുന്നംകുളം ചേംബര്‍ യൂത്ത് വിംങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.