Advertisement

 

 

രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു. 4194 പേര്‍ക്കാണ് കൊവിഡ് മൂലം ഇന്നലെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിലായി 4000ന് മുകളില്‍ തന്നെയാണ് കോവിഡ് മരണനിരക്ക്.അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,62,89,290 ആയി.ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 19,33,72,819 വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകമാണ്. 29,644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.രോഗമുക്തരുടെ എണ്ണം 44,493 ആണ്. ഇന്ന് 555 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092 ആണ്.