Advertisement

 

കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ വൈറസ് രോഗം വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വ്യാപിക്കുന്നത്, ഇത് സംസ്ഥാനത്തിന് ഭീഷണിയാകുന്നുണ്ടെന്നും അറിയിച്ചു. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് പടര്‍ന്നിരുന്ന രോഗം ഇപ്പോള്‍ ശരാശരി നാല് എന്ന നിലയിലേക്ക് എത്തി.അതേസമയം രോഗം ബാധിക്കുന്നവരില്‍ ന്യുമോണിയ, ശ്വാസ തടസം അടക്കം തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതാണ് പലരുടേയും നില ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടി. ഇതോടെ വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അഞ്ചാംസ്ഥാനത്തുള്ള കേരളത്തില്‍ ഏപ്രില്‍ ആറ് മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ വര്‍ധനയുമുണ്ട്. വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ജനുവരി കഴിഞ്ഞുള്ള മൂന്നുമാസം അതിനിര്‍ണായകമാണെന്ന് അന്ന് തന്നെ മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നല്‍കിയിരുന്നു.