Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 183 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11317 ആയി. ഇതില്‍ 10996 പേര്‍ രോഗമുക്തരായി. നിലവില്‍ 256 പേരാണ് ചികിത്സയിലുള്ളത്. തൈക്കാട് സോണില്‍ 101 പേരും പൂക്കോട് സോണില്‍ 83 പേരും അര്‍ബന്‍ സോണില്‍ 77 പേരുമാണ് ചികിത്സയിലുള്ളത്. 12.57 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.