Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11360 ആയി. ഇതില്‍ 11080 പേര്‍ രോഗമുക്തരായി. നിലവില്‍ 215 പേരാണ് ചികിത്സയിലുള്ളത്. തൈക്കാട് സോണില്‍ 78 പേരും പൂക്കോട് സോണില്‍ 71 പേരും അര്‍ബന്‍ സോണില്‍ 66 പേരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 208 പേര്‍ വീടുകളിലും ഏഴ് പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. എട്ട്, 20 എന്നീ വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. എട്ടില്‍ 19 പേരും 20ല്‍ 16 പേരും ചികിത്സയിലുണ്ട്. മറ്റു വാര്‍ഡുകളില്‍ 15 ല്‍ താഴെയാണ് രോഗികളുടെ എണ്ണം. 129 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 6.72 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.