Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 122 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11370 ആയി. ഇതില്‍ 11080 പേര്‍ രോഗമുക്തരായി. നിലവില്‍ 206 പേരാണ് ചികിത്സയിലുള്ളത്. തൈക്കാട് സോണില്‍ 74 പേരും പൂക്കോട്, അര്‍ബന്‍ സോണുകളില്‍ 66 പേര്‍ വീതവുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 198 പേര്‍ വീടുകളിലും എട്ട് പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 130 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 20.49 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.