Advertisement

 

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ 305 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകള്‍ ചാവക്കാട് എം. ആര്‍. ആര്‍.എം. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. പോളിംഗ് അവസാനിച്ച ശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് യന്ത്രങ്ങള്‍ ഇവിടെ എത്തിച്ചത്. രാവും പകലും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ് സ്‌ട്രോങ് റൂമുകള്‍. എ.സി.പി .ബിജോ അലക്‌സാണ്ടര്‍, ചാവക്കാട് എസ്. എച്ച്.ഒ കെ. പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് സുരക്ഷ ചുമതല.