Advertisement

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഓടികൊണ്ടിരുന്ന മിനി ഓട്ടോക്ക് തീപിടിച്ചു ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. തിരൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി ക്ലോക്കുകള്‍ മൂന്നുപീടികയിലേക്ക് കൊണ്ടുപോവുകയായിരുന്നു മിനി ഓട്ടോ. ബ്ലാങ്ങാട് ബീച്ചില്‍ വച്ച് വണ്ടിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ തിരൂര്‍ സ്വദേശി ഫൈജാസ് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗം കത്തുന്നത് കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു. ചാവക്കാട് പോലീസും ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. 35000 രൂപ വിലമതിക്കുന്ന 256 ക്ലോക്കുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ ക്ലോക്കുകള്‍ കത്തി നശിച്ചു. വാഹനത്തിനും കേടുപാടുകള്‍ പറ്റി.