Advertisement

ചിറ്റണ്ട തൃക്കണ പതിയാരത്ത് വഴിയോര കച്ചവടക്കാരനെ ആക്രമിച്ചതായും തട്ടുകട നശിപ്പിച്ചതായും പരാതി. പുതുവളശ്ശേരി അബൂബക്കറിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ അനാവശ്യം വിളിക്കുകയും പലഹാരം ഉണ്ടാക്കിയിരുന്ന സമയത്ത് ചട്ടിയും സ്റ്റൗവും ഉള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ തട്ടിമറിച്ചിട്ട് അബൂബക്കറിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് അബൂബക്കറിനെ ആശുപത്രിയിലാക്കി. പിന്നീട് വീണ്ടും ആക്രമികള്‍ വന്ന് കടയിലെ സാധനങ്ങള്‍ തല്ലി പൊളിക്കുകയും അബൂബക്കറിന്റെ ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്തുകയും ആശുപത്രിയില്‍ ചെന്ന് അബൂബക്കറിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വടക്കാഞ്ചേരി പോലീസല്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.