Advertisement

 

ചീഫ് സെക്രട്ടറി കോവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. ഇന്ന് 11 മണിക്കാണ് യോഗം.സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ആണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും പങ്കെടുക്കും.യോഗത്തില്‍ വാക്സിന്‍ വിതരണ സാഹചര്യവും പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വിലയിരുത്തും. എന്നാല്‍ സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വാക്‌സിന്‍ ക്ഷാമം കൂടിയതോടെ പല വാക്സിന്‍ കേന്ദ്രങ്ങള്‍ അടച്ചു. ഇന്നലെ സമസ്ഥാനത്ത് പ്രവര്‍ത്തിച്ചത് 200 വാക്‌സിന്‍ കേന്ദ്രങ്ങള്‍ മാത്രമാണ്. ഇനി ബാക്കിയുള്ളത് നാല് ലക്ഷം ഡോസ് വാക്സിന്‍ മാത്രമാണ്.മതിയായ വാക്സിന്‍ പല ജില്ലകളിലും ഇന്ന് ഇല്ല. തിരുവനന്തപുരത്ത് 1500 ഡോസ് വാക്സിന്‍ മാത്രമാണ് ഇനി ഉള്ളത്. ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നടക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ ആണ്. അതിനാല്‍ ഇന്ന് സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലും വാക്സിനേഷന്‍ മുടങ്ങും.