Advertisement

കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചൂണ്ടല്‍ പഞ്ചായത്തില്‍ നടത്തിയ മെഗാ പരിശോധനയില്‍ 33 പേര്‍ക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 108 പേരാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പങ്കെടുത്തത്. സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.തിങ്കളാഴ്ച മാത്രം 8 പേരാണ് പോസറ്റീവായത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.