ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് പുരസ്‌കാരം

ചുമര്‍ ചിത്രകലാകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണക്കായി മമ്മിയൂര്‍ ദേവസ്വം നല്‍കി വരുന്ന പുരസ്‌കാരത്തിന് കവി ചൊവ്വല്ലൂര്‍കൃഷ്ണന്‍കുട്ടയെ തെരഞ്ഞെടുത്തു. 5001രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 9ന് പുരസ്‌കാരം സമ്മാനിക്കും.