ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍. പട്യാലയില്‍ നടക്കുന്ന സീനിയര്‍ ഫെഡറേഷന് കപ്പിലാണ് താരം 8.26 മീറ്റര്‍ ദൂരം ചാടി ദേശീയ റെക്കോര്‍ഡ് കുറിച്ചത്. ഇതുവഴി കായിക മത്സരങ്ങളുടെ അവസാനാവാക്കായ ഒളിമ്പിക്സിന്
യോഗ്യത നേടുവാനും ശ്രീശങ്കറിന് സാധിച്ചു. ടോക്കിയോ ഒളിമ്പിക്സിന്റെ
യോഗ്യത മാര്‍ക്ക് 8.22 മീറ്ററായിരുന്നു. തന്റെ തന്നെ പേരിലുണ്ടായിരുന്ന 8.20 മീറ്ററിന്റെ റെക്കോര്‍ഡാണ് ശ്രീശങ്കര്‍ തിരുത്തിക്കുറിച്ചത്.
ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് ലോങ് ജംപ് ഫൈനലില്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ 8.26 മീറ്റര്‍ ദൂരം താണ്ടിയത്. അതിനു മുന്നേയുള്ള ചാട്ടങ്ങളില്‍ 8.02 മീറ്റര്‍, 8.07 മീറ്റര്‍, 8.09 മീറ്റര്‍ ദൂരം കണ്ടെത്തി. അവസാന ജംപ് നോ മാര്‍ക്കായി (എന്‍എം).പാലക്കാട് ജില്ലയില്‍ ജനിച്ച 21കാരനായ അത്ലറ്റ് സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ കൊണ്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ കായിക താരങ്ങളായിരുന്ന എസ് മുരളിയുടെയും കെ എസ് ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍. ഗവ. വിക്ടോറിയ കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍, ശ്രീശങ്കര്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം പുരുഷ ലോങ് ജംപില്‍ സ്വര്‍ണവും നേടി. തുടര്‍ച്ചയായി നാല് തവണയാണ് താരം എട്ട് മീറ്ററിലധികം ദൂരം പിന്നിട്ടത്. സീനിയര്‍ ഫെഡറേഷന് കപ്പ് ലോങ് ജംപില്‍ കേരളത്തിന്റെ തന്നെ മുഹമ്മദ് അനീസ് യഹിയ (8മീറ്റര്‍) വെള്ളിയും കര്‍ണാടകയുടെ എസ് ലോകേഷ് (7.60മീറ്റര്‍) വെങ്കലവും നേടി.
നേരത്തെ നടത്തത്തില്‍ അഞ്ച് പേരും – കെ ടി ഇര്ഫാന്, സന്ദീപ് കുമാര്‍, രാഹുല്‍ റോഹില്ല(പുരുഷ വിഭാഗം 20 കീമീ) , ഭവാന ജാട്ട് പ്രിയങ്ക ഗോസ്വാമി(വനിതാ വിഭാഗം 20കീമി)നീരജ് ചോപ്ര ശിവ്പാല്‍ സിങ്ങ്(ജാവലിന്‍ ത്രോ)അവിനാശ് സാബില്‍ (പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്) മിക്സഡ് 4ഃ400 മീറ്റര്‍ റിലേ ടീം എന്നിവര്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.