ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യന്‍ വനിതാ ടീമിന് ഒമ്ബത് വിക്കറ്റിന്റെ ആധികാരിക ജയം. ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ രണ്ടാം മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.അര്‍ദ്ധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയും പൂനം റൗത്തും ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. 9 റണ്‍സ് നേടിയ ജെമൈമ റോഡ്രിഗ്രസിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്മൃതി 80 റണ്‍സും പൂനം 62 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ കൂട്ടുക്കെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഷബ്നിം ഇസ്മായിലാണ്.