Advertisement

 

കോവിഡ് നിയന്ത്രണങ്ങള്‍ വന്ന ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഭക്തര്‍ക്ക് ചുറ്റുവിളക്ക് നടത്താനായിരുന്നില്ല. ഇതിനു പുറമെ ഉദയാസ്തമന പൂജ പുനരാരംഭിക്കാനും ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. നവംബര്‍ ഒന്നുമുതലാണ് ആരംഭിക്കുക. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാ വിരുന്നുകള്‍ക്കും നവംബര്‍ ഒന്നിന് തിരശ്ശീല ഉയരും. ഇതിന്റെ മാനദണ്ഡങ്ങള്‍ ഏങ്ങിനെ വേണമെന്നത് ഉടനെ അറിയിപ്പായി പുറത്തിറങ്ങും. ഓഡിറ്റോറിയത്തിലും കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബുക്കിങ് അനുവദിച്ചിരുന്നില്ല. അപൂര്‍വ്വമായി വിശേഷാവസരങ്ങളില്‍ ദേവസ്വം നേരിട്ട് ചില പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.