Advertisement

 

ശ്രീമദ് ഭഗവത്ഗീത ഒന്നും രണ്ടും അദ്ധ്യായങ്ങളായ അര്‍ജുന വിഷാദയോഗം, സാംഖ്യയോഗം എന്നിവയാണ് പാരായണം നടത്തിയത്. ഉരുളുമ്മല്‍ പനന്തറ എടക്കര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടത്തിയ സമര്‍പ്പണം പെരിയമ്പലം ആശ്രമം മഠാധിപതി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തികൊണ്ട് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ഗുരുവായൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ കെ.എം.പ്രകാശന്‍, ജില്ലാ നിര്‍വ്വാഹകസമിതി അംഗം ബാബു അയോദ്ധ്യ, പുന്നയൂര്‍കുളം താലൂക്ക് കാര്യദര്‍ശി നിമേഷ് എടക്കര, ഭഗിനിപ്രമുഖ് ശാന്ത സിദ്ധാര്‍ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാലഗോകുലം സഹരക്ഷാധികാരി രശ്മി, അധ്യക്ഷ ശ്രേയ കൃഷ്ണ, ഭഗിനിപ്രമുഖ് ശ്രീലക്ഷ്മി, രജിതഷാജി, കാര്യദര്‍ശി ദുര്‍ഗ്ഗാഞ്ജലി, ഗോകുല അംഗങ്ങളായ അഭിമന്യു, ദേവനന്ദ, ദര്‍ശന, അമൃത, പഞ്ചമി പൗര്‍ണ്ണമി തുടങ്ങിയവര്‍ പാരായണത്തിന് നേതൃത്വം നല്‍കി.