Advertisement

പന്നിത്തടത്ത് റോഡിലെ വെള്ളക്കെട്ടില്‍ തെന്നി കാര്‍ അപകടത്തില്‍പ്പെട്ടു. കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ പന്നിത്തടം മാത്തൂര്‍ പാടശേഖരത്തിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടമുണ്ടായത്. കടങ്ങോട് തെക്കുമുറി മടപ്പാട്ടുപറമ്പില്‍ സലാം ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുന്നകുളത്ത് ഫ്രൂട്ട്‌സ് കച്ചവടം ചെയ്യുന്ന സലാം, കട തുറക്കാന്‍ പോകവേ എതിരെ വന്നിരുന്ന ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ റോഡിലെ വെള്ളക്കെട്ടില്‍ ചക്രങ്ങള്‍ തെന്നി നിയന്ത്രണം വിട്ട് റോഡരുകിലെ മതിലില്‍ ഇടിക്കുകയായിരുന്നു. മതില്‍ തകരുകയും കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സലാം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.