പാലങ്ങള്‍ ഏറ്റെടുത്ത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്

പാലങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പെട്ടതും കനോലി
കനാലിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ളതും, കടപ്പുറം ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ പാലംകടവ്, ബ്ലാങ്ങാട്
നടപ്പാലങ്ങള്‍, കാരേക്കടവ് തൂക്കുപാലം എന്നീ മൂന്ന് പാലങ്ങളുടെ ഉടമസ്ഥാവകാശമാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്.