Advertisement

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വടക്കേക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കേക്കാട് സെന്ററിലും വടുതല വട്ടംപാടം സെന്ററിലും വിശദീകരണ യോഗം നടത്തി. ആസാം.. മുസ്ലിം വംശഹത്യക്ക് കളമൊരുങ്ങുന്നു, വംശ വെറിയന്മാരെ കരുതിയിരിക്കുക എന്ന പ്രമേയത്തിലാണ് വിശദീകരണ യോഗം നടത്തിയത്. വട്ടംപാടം സെന്‍ട്രല്‍ നടത്തിയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി സിദ്ദീഖുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് സെന്ററില്‍ കെ പി ഷെഫീഖും വിഷയാവതരണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് താഹിര്‍ പട്ടണത് അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി ഇല്ലതയില്‍ റാഫി ചമ്മന്നൂര്‍, റഫീഖ് വടുതല എന്നിവര്‍ സംസാരിച്ചു.