Advertisement

 

 

സംസ്ഥാനത്ത് കോവിഡിന്റെ കാര്യത്തില്‍ വരുന്ന ദിവസങ്ങളില്‍ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അറിയിച്ചു.
എന്നാല്‍ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു.