Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു ആദ്യ ഡോസ് സ്വീകരിച്ചത്. ‘വൈറസിനെ തുരത്താനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് വാക്സിനേഷന്‍. വാക്സിന്‍ സ്വീകരിക്കാനുള്ള യോഗ്യത ആയെങ്കില്‍ എത്രയൂം വേഗം സ്വീകരിക്കണം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.-മോദി ട്വീറ്റ് ചെയ്തു.