Advertisement

സംസ്ഥാന പാതയില്‍ പാറേമ്പാടത്ത്കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പഴഞ്ഞി ജെറുസലേംപുലിക്കോട്ടില്‍ സാമുവേലിന്റെ മകന്‍ 50 വയസുള്ള മാത്യൂസ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം.ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കില്‍ തട്ടുകയായിരുന്നു.സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.