Advertisement

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ വരെ നഷ്ടമായി തുടങ്ങിയെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണത്തിനാണ് ഇരയായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമാ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞു. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താന്‍ എത്തിയതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.