Advertisement

പുന്നയൂര്‍ തെക്കിനേടത്ത് പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. പുഴിക്കള സ്വദേശികളായ തറയില്‍ മിന്‍ഹാജ് (17), ദീരജ് (17), നാലാപ്പാട് സ്വദേശി പുറക്കാട്ടില്‍ പറമ്പില്‍ റിഥിന്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകീട്ട് 4.30 നോടെ ആയിരുന്നു അപകടം. ഇവരെ വടക്കേക്കാട് വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്‍ഹാജിനെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.