Advertisement

വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുന്നംകുളം ചിറ്റഞ്ഞൂര്‍ പഴയ ആര്‍ത്താറ്റ് പഞ്ചായത്ത് ഓഫീസിന് സമീപം താഴത്തുപുരയ്ക്കല്‍ സുഭാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ അഭിഷേകിനെയും ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ വിഷ്ണു, ഹര്‍ഷന്‍ എന്നിവരെ തൃശ്ശൂര്‍ ജൂബിലി ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കുപറ്റിയ അഭിഷേക് ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെ മരിക്കുകയായിരുന്നു. മറ്റ് രണ്ടു പേര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.