Advertisement

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട് പോലീസ് പിടികൂടി. ശ്രീലങ്കന്‍ സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റല്‍ പോലീസ് പിടികൂടിയത്. രണ്ട് പേരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഐബിയും റോയും ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായതോടെ കൊച്ചി മുനമ്പത്ത് പരിശോധന കര്‍ശനമാക്കി. തമിഴ്നാട്ടില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് പരിശോധന കടുപ്പിച്ചത്.