Advertisement

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയുടെ 5 പവന്റെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കണ്ടാണശ്ശേരി അരിയന്നൂര്‍ പോഴത്ത് സന്തോഷ് (44) ആണ് പിടിയിലായത്. വയനാട് വെള്ളമുണ്ട പന്നിക്കോട്പറമ്പില്‍ രാജേഷിന്റെ ഭാര്യ തുഷാരയുടെ മാലയാണ് പൊട്ടിച്ചത്.