മുടി മുറിച്ച് നൽകി മാതൃകയായി

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി പ്ലസ് ടു വിദ്യാർത്ഥിനി മാതൃകയായി.ആര്യംപാടം സർവ്വോദയ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ഫർസാനയാണ് മാതൃകയാണ്. മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലെ പുനർജ്ജനി പദ്ധതി പ്രകാരം ക്യാൻസർ രോഗികൾക്കായി 30 സെ.മീ. നീളമുള്ള മുടിയാണ് മുറിച്ച് നൽകിയത്. എരുമപ്പെട്ടി സ്വദേശിനിയായ ഫർസാന സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റിയംഗം കേരണ്ടകത്ത് അഷറഫ് ഫസരിയ ദമ്പതികളുടെ മകളാണ്.