Advertisement

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പുന്നയൂര്‍ പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കുഴിങ്ങരയില്‍ സമാപിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പ്രസിഡണ്ട് ഇന്‍ചാര്‍ജ് കെബീര്‍ ഫൈസി, ജനറല്‍ സെക്രട്ടറി കെ.നൗഷാദ്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് എ വി അലി, പുന്നയൂര്‍ പഞ്ചായത്ത് മെമ്പര്‍ അസീസ് മന്ദലാംകുന്ന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി നസീഫ് യൂസഫ്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അഷ്‌ക്കര്‍ കുഴിങ്ങര, പി വി ശിവാനന്ദന്‍, ഹുസൈന്‍ എടയൂര്‍, എം. അനസ്സ്, നൗഫല്‍ കുഴിങ്ങര,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.