Advertisement

കടവല്ലൂര്‍ പഞ്ചായത്തില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സ്വകാര്യആശുപത്രികളില്‍ നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം പെരുമ്പിലാവ് കുടുംബാരോഗ്യ കേദ്രത്തില്‍ നടത്തിയ കോവിഡ് പരിശോധഫലം ലഭ്യമായിട്ടില്ല.കാട്ടാകാമ്പാലില്‍ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരി്ച്ചു.147 പേരുടെ പരിശോധനയാണ് നടത്തിയത്.ചൊവ്വന്നൂരില്‍ 84 പേര്‍ക്കും, പോര്‍ക്കുളത്ത് 50 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ചൊവ്വന്നൂരിലെ ടെസ്റ്റ് പോസിറ്റിവിറ്റി 74.34 ശതമാനമാണ്. വടക്കേകാട് 39 പേര്‍ക്കും, പുന്നയൂരില്‍ 56 പേര്‍ക്കും,പുന്നയൂര്‍ക്കുളത്ത് 11 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.