Advertisement

 

മൈഗ്രേന്‍ എന്നത് സഹിയ്ക്കാന്‍ കഴിയാത്ത തലവേദനയെന്നതാണ് വാസ്തവം. തലവേദനകളില്‍ തന്നെ പ്രത്യേക രീതിയിലുള്ള ഒന്നാണിത്. ഇതിന് പലര്‍ക്കും പല തരം കാരണങ്ങളാണ്. ചിലര്‍ക്ക് സ്ട്രെസ്, ചിലര്‍ക്ക് കാപ്പി, ചായ കൃത്യ സമയം കിട്ടാതിരിയ്ക്കുക, ഭക്ഷണം കിട്ടാതിരിയ്ക്കുക, വെയില്‍ കൊള്ളുക, യാത്ര തുടങ്ങിയ പല കാരണങ്ങളാല്‍ ഇതുണ്ടാകാം. മൈഗ്രേന്‍ വന്നാല്‍ ഇത് ഛര്‍ദിയിലേയ്ക്കും തല കറക്കത്തിലേയ്ക്കും വരെ എത്തുന്ന അവസ്ഥകളുണ്ട്. ഇതിന് പലരും മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ഇതല്ലാതെ മൈഗ്രേന് ഉപകാര പ്രദമാകുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്.മൈഗ്രേന് ആയുര്‍വേദത്തിലും പല പരിഹാരങ്ങളും പറയുന്നുണ്ട്. ആയുര്‍വേദ പ്രകാരം ചില പ്രത്യേക ചികിത്സകള്‍ ഇതിനായി ചെയ്യാം. ശിരോധാര, ശിരോലേപ, കവലഗ്രഹ അഥവാ ഓയില്‍ പുള്ളിംഗ്, ശിരോവസ്തി, സ്നേഹ നസ്യം എന്നിവ മൈഗ്രേന്‍ പരിഹാരമായി പറയുന്ന കാര്യങ്ങളാണ്.കറുകപ്പുല്ല് ഒരു പരിഹാരമാണ്. ഇത് നല്ലതു പോലെ അരയ്ക്കുക. ഇതില്‍ ഒരു നുള്ള് ഇരട്ടി മധുരം ചേര്‍ത്തിളക്കുക. ഇത് ഉച്ച തിരിഞ്ഞ് കുടിയ്ക്കാം. ഒരു മാസം ഇതേ രീതി തുടരുക. ഗുണമുണ്ടാകും. മുല്ല അല്ലെങ്കില്‍ പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങയുടെ ഇളം ഇലകള്‍ അല്‍പം ഉപ്പും ചേര്‍ത്ത് ചതയ്ക്കുക. ഇതിന്റെ നീര് രണ്ടു മൂന്നു തുള്ളി വീതം ഇരു നാസാദ്വാരങ്ങളിലും രാവിലെ വെറും വയറ്റില്‍ ഒഴിയ്ക്കുക.