Advertisement

 

 

വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ പുതിയ പരീക്ഷണം നടത്തുവാനുള്ള തീരുമാനവുമായി ഫിഫ. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുരുഷ വനിതാ ലോകകപ്പ് മത്സരം നടത്താനുള്ള സാധ്യതകളാണ് ഫിഫ പരിശോധിക്കുന്നത്. നിലവില്‍ നാലു വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടക്കുന്നത്. ഫിഫയുടെ വാര്‍ഷിക കോണ്‍ഗ്രസില്‍ സൗദിയാണ് ഈ ആശയം മുന്നോട്ടു വച്ചത്. 188 അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ ഭൂരിഭാഗംപേരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.അടുത്ത പുരുഷ ലോകകപ്പ് ഖത്തറിലും, വനിതാ മത്സരങ്ങള്‍ ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡിലുമായിട്ടാണ് നടക്കുക. 2023 ലാണ് അടുത്തഫിഫ ലോകകപ്പ്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഫിഫ പ്രസിഡണ്ട് ഒരു കമ്മിറ്റിയെ രൂപീകരിച്ചിരിക്കുകയാണ്.