Advertisement

അയല്‍വാസിയായ യുവാവ് വികലാംഗയായ വയോധികയെ ആക്രമിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സീകരിക്കുന്നതില്‍ അനാസ്ഥ കാട്ടുന്നതായി ആരോപണം. വടക്കേക്കാട് പഞ്ചായത്തിലെ 6-ാം വാര്‍ഡിലെ കരുവാന്‍ പറമ്പ് കോളനിയില്‍ താമസിക്കുന്ന 90 വയസ്സുള്ള പണ്ടാരപ്പറമ്പില്‍ അമ്മിണിയാണ് പരാതിക്കാരി. കഴിഞ്ഞ ദിവസം രാത്രി 9 .30 ഓടെയാണ് വികലാംഗ കൂടിയായ ഇവരെ അയല്‍വാസിയായ യുവാവ് ആക്രമിച്ചത്. അമ്മിണിയുടെ പേരമകന്‍ മണികണ്ഠനെയും ഇയാള്‍ ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തിയാണ് പരിക്ക് പറ്റിയ മണികണ്‍ഠനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതുസംബന്ധിച്ച് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്നും പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.