Advertisement

എരുമപ്പെട്ടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വഴിവിളക്കുകള്‍ കത്താത്തതില്‍ ബി.ജെ.പി പ്രതിഷേധ സമരം നടത്തി.രാത്രികാലങ്ങളില്‍ ഇഴജന്തുക്കളേയും, തെരുവുനായ്ക്കളേയും ഭയന്ന് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. വാര്‍ഡില്‍ മോഷ്ടാക്കളുടെ ശല്യവും വര്‍ദ്ധിച്ചുവരികയാണെന്ന് ബി.ജെ.പി ബൂത്ത് കമ്മറ്റി ആരോപിച്ചു. നാട്ടുകാരുടെ ഭീതി ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടി എത്രയും പെട്ടെന്ന് വഴിവിളക്കുകളുടെ കേടുപാടുകള്‍ തീര്‍ത്തു തരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു .ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് നാലുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീശന്‍ ചേറ്റുട്ടി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച പഞ്ചായത്ത് സെക്ടറി ആന്റണി,പഞ്ചായത്ത് സമിതി അംഗം കെ.കെ സന്തോഷ്, വൈശാഖ്, വിഷ്ണു, ഉണ്ണി ചങ്ങാലി, രാജന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.